Saturday, January 21, 2012

..ബസ്സിലെ സുന്ദരി!!!.....


ക്ലാസ്സിലേക്ക് പതിവ് പോലെ അന്നും അല്‍പ്പം വൈകിയാണ് പോകുന്നത്,
ഞങ്ങളുടെ ടൌണില്‍ സ്കൂളും കോളേജും ഒക്കെ ഉണ്ടെങ്കിലും ഞാനൊക്കെ പിറന്ന നാട് ആയത് കൊണ്ട്
 മക്കളോട് ഇത്തിരി സ്നേഹക്കൂടുതല്‍ ഉള്ള ആളുകളൊക്കെ 2km അപ്പുറത് കാക്കവയലില്‍ ഉള്ള govt സ്കൂളില്‍ ആണ് മക്കളെ ചേര്തിയിരുന്നത്.
അപ്പോള്‍ പറഞ്ഞു വന്നത് എന്താ.....
ഓഹ്.. വൈകിപ്പോയ അന്ന്,,,,,,
ബസ്സിന്റെ ഏകദേശം മുന്നില്‍ തന്നെയാണ് ഞാന്‍ ഉള്ളത് (ഇതൊരു പധിവാണെന്നു ആരും കരുതല്ലേ..)
കാക്കവയലില്‍ പഠിക്കുന്ന കുറേ പെണ്‍കുട്ടികള്‍ എന്നോട് മുട്ടി ഉരുംബിക്കൊണ്ട് എന്റെ അരികില്‍ ഉണ്ട്,, ഇറങ്ങാറയപ്പോള്‍
ബസ്സിന്ടെ പടി ഇറങ്ങിക്കൊണ്ട് അതില്‍ ഒരു സുന്ദരി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയി..
എന്നോടാണോ എന്ന സംശയം കൊണ്ടും അപ്പോളത്തെ ഞെട്ടല്‍ കൊണ്ടും തിരിച്ച ചിരിക്കാനൊന്നും എനിക്ക് പറ്റിയില്ല.
പിന്നീട് കുറേ നേരത്തേക്ക് എന്റെ എല്ലാ ചിന്തകളും അവളിലേക്ക് മാത്രം ആയി..
സ്ഥിരമായി ഞാന്‍ ആ സമയത്ത് ഒന്നും അല്ലായിരുന്നു ക്ലാസ്സിലേക്ക് പോകാറു.
അതുകൊണ്ട് തന്നെ അവളെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല,,,
കുറച്ചു കാലത്തിനു ശേഷം കാക്കവയലില്‍ എന്റെ ഒരു
സുഹൃത്തിനെ കാണാന്‍ പോയി, ഞാനും അവനും കൂടി ബസ്‌ സ്റ്റോപ്പില്‍ അങ്ങനെ ഇരിക്കുമ്പോള്‍ സ്കൂള്‍ വിട്ടു,,
പിന്നീട് ബസ്സൊക്കെ തിരക്കായത് കൊണ്ട് ഞാനും അവന്ടെ കൂടെ വായ്നോട്ടം എന്ന നാടന്‍ കലയില്‍ പങ്കു കൊണ്ടു.
എനിക്ക് ആ കലയില്‍ അവന്ടെ അത്ര പരിചയം പോര,
എങ്കിലും എന്റെ വിഹിതം കൂടി അവന്‍ നോക്കുന്നുണ്ടായിരുന്നു..
അപ്പോള്‍ അവന്‍ പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ട്‌ എന്നോട്,
"ഡാ, ഒരു പീസ് എന്നെ നോക്കി ചിരിക്കുന്നളിയാ...."
"നിന്നെ നോക്കി ചിരിക്കുന്നുണ്ടെങ്കില്‍ അത് കണ്ണ് കാണാത്ത കുട്ടി ആയിരിക്കും, അല്ലെങ്കില്‍ അതിനു കോണ്‍ കണ്ണ് ഉണ്ടാകും"
ഞാന്‍ അവനെ തളര്‍ത്തി,
അവന്‍ പിന്നേം പിന്നേം അത് തന്നെ പറഞ്ഞപ്പോള്‍ ആ നിര്‍ഭാഗ്യവതിയെ ഞാനൊന്നു നോക്കി, നോക്കി എന്നല്ല നോക്കി നിന്നു. അതു മറ്റാരും അല്ലാ...
അതു നമ്മുടെ ബസ്സിലെ സുന്ദരി ആയിരുന്നു,
എന്റെ നോട്ടം കണ്ടപ്പോള്‍ കൂട്ടുകാരികളോട് എന്തോ പറഞ്ഞു കൊണ്ട് എനിക്കായി ഒരു പാല്‍ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് (മനുഷ്യന്ടെ മനസ്സമാതാനം കെടുത്തിക്കൊണ്ട്)    ബസ്സില്‍ കയറിപ്പോയി,,,
അങ്ങനെ ആ സായാഹ്നത്തില്‍ എന്നില്‍ ഒളിച്ചു കിടന്ന കള്ള കാമുഖന്‍ ഉയര്തെഴുനേറ്റു...
പിറ്റേന്ന് നേരം വെളുപ്പിക്കാന്‍ ഞാന്‍ ശരിക്കും അദ്വാനിച്ചു,
രാവിലെ പതിവില്ലാത്ത പലതും എനിക്ക് ചെയ്യേണ്ടി വന്നു,
കുളിച്ചു കുട്ടപ്പനായി മഞ്ഞ കുപ്പായവും, ഒക്കെ കുത്തിക്കേറ്റി നേരെ കാക്കവയലിലേക്ക് വെച്ച് പിടിപ്പിച്ചു,,
അങ്ങനെ സമയം കളയാതെ അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടങ്ങി,, ഓധ്യോകികമായി എന്റെ ജീവിതത്തിലെ ആദ്യത്തെ വായ്നോട്ടം ഞാന്‍ അവിടെ ഉദ്ഗാടനം ചെയ്തു,
എന്നെ കടന്നു ഒരുപാട് പേര്‍ പോയെങ്കിലും അവളെ മാത്രം കണ്ടില്ല,
ഒരു ബസ്സും കൂടെ നോക്കി ഞാന്‍ എന്റെ പാട്ടിനു പോകും എന്ന ചിന്തയോടെ പിന്നേം നോക്കിക്കൊണ്ടിരുന്നു, ഒന്നല്ല 1o വണ്ടി കടന്നു പോയപ്പോള്‍ എന്റെ കാത്തിരിപ്പിന്ടെ സമാതാനം കെടുത്തിക്കൊണ്ട് അവള്‍ എത്തി!!...
എന്റെ ആദ്യത്തെ കാമുഖി,,
ഏറെ വൈകിയത് കൊണ്ട് അവള്‍ ദ്രിതിയില്‍ സ്കൂളിലേക്ക് പെട്ടെന്ന് നടന്നു പോയി,,
ഹാവൂ,, രക്ഷപ്പെട്ടു,
അവളെങ്ങാനും ഒന്ന് ചിരിചിരുന്നെങ്കില്‍,, ഞാന്‍ എന്നാ ചെയ്യുമായിരുന്നു,, സമാധാനമായി,,
പിന്നീടുള്ള എന്റെ നീക്കങ്ങള്‍ വളരെ ശ്രദ്ധിച്ചായിരുന്നു,
വായ്നോക്കികളില്‍ phd എടുത്ത എന്റെ പ്രഥാന ഫ്രെണ്ട്സിനെ തപ്പിയെടുത്തു
ഒരു ലൗവ് ലെട്ടെരിന്റെ format തരപ്പെടുത്തി
പിറ്റേന്ന് തന്നെ അയല്‍വക്കത്തുള്ള ആ സ്കൂളില്‍ പഠിക്കുന്ന
ശഹനയുടെ കയ്യില്‍ എന്റെ ആദ്യത്തെ പ്രണയ ലേഖനം കൊടുത്തു വിട്ടു, മറുപടിക്കായി കാത്തിരുന്നു,.
" ഓളൊന്നും പറഞ്ഞില്ല, വായിച്ചു കഴിഞ്ഞിട്ട് ഒന്ന് ചിരിക്കുക മാത്രേ ചെയ്തുള്ളൂ,''
ശഹ്നയുടെ വാക്കുകള്‍ കേട്ട് ഞാന്‍ തുള്ളിച്ചാടി,
ശഹ്ന എന്നെത്തന്നെ നോക്കിക്കൊണ്ട്‌ ഇത്തിരി നേരം നിന്നു
പിന്നെ ആക്കി ഒരു ചിരിയും പാസ്സാക്കി അവളുടെ പാട്ടിനു പോയി,
അങ്ങനെ എനിക്കും കാമുഖി ഉണ്ടായി എന്ന വാര്‍ത്ത വളരെ അഭിമാനത്തോടെ ഞാന്‍ വിളംബരം ചെയ്തു,
ആദ്യം കൊടുത്ത കത്തിന് പകരം തടി കേടാവുന്ന ഒന്നും തിരികെ വരാത്തത് കൊണ്ട് കത്തിന്റെ ഒരു അഭിശേഖം തന്നെ ഞാന്‍ അവള്‍ക്കായി സമ്മാനിച്ചു,
എല്ലാം വാങ്ങിക്കൊണ്ടു എന്നും ശഹ്നക്ക് ഒരു ആക്കിയ ചിരി മാത്രം അവള്‍ പകരം നല്‍കി..
ഇടക്കിടക്ക് അവളുടെ ചിരിക്കായി ഞാന്‍ നേരിട്ട് ഹാജരായി,,,
ഒരു മടിയും കൂടാതെ അവളെനിക്ക് പാല്‍ പുഞ്ചിരി സമ്മാനിച്ചു
അങ്ങനെ ഒരു ദിവസം തറവാട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു കൊണ്ട് ഇളയുപ്പയുടെ ഫോണ്‍ വന്നു.
ഇളയുപ്പ കൊച്ചിയില്‍ പോവുകയാണ് ഇന്നവിടെ ചെന്ന് നില്കണം എന്ന് പറഞ്ഞു.
മൂപ്പര്‍ക്ക് സിനിമയില്‍ കഥ എഴുതുന്ന പരിപാടി ഉണ്ട്.
സ്വന്തമായി ഒരു സിനിമയ്ക്ക് വേണ്ടി കുറേ ആയി നടക്കുന്നു,
അതുകൊണ്ട് ഇടക്ക് കൊച്ചിയും കൊയിലാണ്ടിയും ഒക്കെ പോവുമ്പോള്‍ ഞാന്‍ ആണ് അവിടെ പോയി നില്‍ക്കാരുല്ലത്
മൂപ്പര് പോയി എന്നറിഞ്ഞ ഉടനെ തറവാട്ടില്‍ പോയി മൂപ്പരുടെ ബൈക്കും എടുത്ത് നേരെ അവളെ കാണാന്‍ പോയി,
അന്നും അവളെന്നെ നോക്കി ചിരിച്ചു,
സത്യം പറഞ്ഞാല്‍ എനിക്ക് ആ ചിരി തന്നെ ധാരാളം ആയിരുന്നു,
അങ്ങനെ ആ ചിരിയുടെ ചൂടാറുന്നതിനു മുന്‍പ് തന്നെ ഞാന്‍ അവിടുന്ന് വിട്ടു, രാത്രി 7 മണി വരെ കറങ്ങിയടിച്ചു,
എന്നിട്ട് നേരെ തറവാട്ടിലേക്ക് വിട്ടു,
അവിടെയെത്തിയപ്പോള്‍ സിറ്റൌട്ടില്‍ മീനുവും (ഇളയുപ്പയുടെ മകള്‍) വേറെ ഒരു കുട്ടിയും ഇരുന്നു കഥ പറയുന്നു..
ഇതു ആരാണപ്പാ എന്നാ ചോദ്യത്തോടെ അവളുടെ മോന്ത കാണാനായി സൂക്ഷിച്ചു നോക്കിയാ ഞാന്‍ പന്നിപ്പടക്കം കണ്ട പന്നിയെപ്പോലെ എന്തോ പോയ ആരോ പോലെ നിന്നു....
അത് മറ്റാരും അല്ലാ... നമ്മുടെ ബസ്സിലെ സുന്ദരി ആയിരുന്നു..
അവര്‍ എന്നെ കണ്ടില്ല എന്ന ഉറപ്പോടെ ഞാന്‍ പതുക്കെ പുറകുവശത്ത് കൂടി അടുക്കളയിലേക്ക് പോയി,,
"ഏതാ എളെമ്മാ ആ കുട്ടി,"....
തീരെ താല്പര്യം ഇല്ലാത്ത ഒരു ഒഴുക്കന്‍ മട്ടില്‍ ഞാന്‍ ചോദിച്ചു..
'' മോയ്തുക്കാടെ മോളാ.."
"ദൈവമേ''...
അപ്പോളാണ് ശരിക്കും ഞാന്‍ ഞെട്ടിയത്...
മൊയ്തുക്ക ഇളയുമ്മയുടെ ആങ്ങളയാ,
ലവളും ലവളുടെ ഏട്ടത്തിയും ഒക്കെ വീട്ടില്‍ കുറെ പ്രാവിശ്യം വന്നിട്ടുണ്ട്,
കുടുംബക്കാര്‍ ആയത് കൊണ്ട് ഞാന്‍ അത്ര ശ്രദ്ധിക്കാറില്ല.
അവളാണെങ്കില്‍ എന്റെ അനിയത്തിയുടെ ബെസ്റ്റ് ഫ്രെണ്ടും ആണ്,,
''എന്നാ ഞാന്‍ പോട്ടെ എളാമ്മാ...""
അപ്പോള്‍ എനിക്ക് പറയാന്‍ തോന്നിയത്, അങ്ങനെയാ..
''എങ്ങോട്ട് പോവ്വാ.. നീ.....''
ഇളയുമ്മ എന്നെ തുറിച്ചു നോക്കി,
"ക്ലാസ്സ്‌ ഉണ്ട്,,".. ഞാന്‍ പെട്ടെന്ന് പറഞ്ഞു...
"ഈ പാതിരാത്രിക്കോ..."
ഓഹോ.. അപ്പോള്‍ രാത്രി ആണല്ലേ??..
എന്താ, ഇനി ചെയ്യുക,,,
"അതല്ലാ,, ഇനി ഞാന്‍ എന്തിനാ നില്‍കുന്നത്, അവരൊക്കെ ഇല്ലേ,"
ഇലയുമ്മ പതുക്കെ എന്റെ അടുത്തേക്ക് വന്നു, കയ്യില്‍ ഉള്ള തവി കൊണ്ട് എന്റെ മൂക്കിലൊന്നു തടവി,
എന്നിട്ട് നീട്ടി ഒന്ന് മൂളി,,
ആ മൂളലിന്റെ അര്‍ഥം അപ്പോള്‍ എനിക്ക് മനസിലായില്ലെങ്കിലും കുറച്ച കൂടി മുന്നോട്ടു പോയപ്പോള്‍ ശരിക്കും മനസിലായി,,,
നമ്മുടെ ബസ്സിലെ സുന്ദരി മീനുവിനു ഒരു കവിത ചൊല്ലിക്കൊടുക്കുന്നു..
ഞാനൊന്ന് ചിരിച്ചു,,
അവനൊന്നു നോക്കി,,
ഞാന്‍ പിന്നേം ചിരിച്ചു,
അവന്‍ തുറിച്ചു നോക്കി,,
ഞാന്‍ പിന്നേം പിന്നേം ചിരിച്ചു
അവന്‍ തുറിച്ചു തുറിച്ചു നോക്കി,
എങ്കിലും,
മധുരമൂറുന്ന പ്രണയലേഖനങ്ങള്‍ കൊണ്ട്,
അവന്‍ എന്റെ പുഞ്ചിരികള്‍ക്ക്
പകരം വീട്ടി,,,,,,
പാട്ട് നിര്‍ത്തിക്കൊണ്ട് എന്നെ കേള്‍പ്പിക്കാനായി മീനുവിനോട്,
മോളെ ഈ കാലത്ത് ആരോടും നമ്മള്‍ ചിരിക്കാന്‍ പാടില്ല,,
എങ്കിലും കുടുംബക്കാരനല്ലേ എന്ന് കരുതി ഒന്ന് ചിരിച്ചു പോയി...
പറ്റിപ്പോയി മോളെ,,,,
എന്നിട്ട് അതിശയത്തോടെ എന്നെ നോക്കിക്കൊണ്ട്‌,
അല്ലാ ഇതാരാ,
'' നിന്റെ തന്ത,, ഉസുലാംപെട്ടി മോയ്ധീന്‍,,''...
എന്നാണു എനിക്ക് പറയാന്‍ തോന്നിയത്,
എങ്കിലും ഞാന്‍ ഒന്ന് പുഞ്ചിരി
(സൈക്കിളില്‍ നിന്നും വേനധ് 2 എണ്ണം)
അവള്‍ക്കായി സമ്മാനിച്ചു കൊണ്ട് ഞാന്‍ പിന്നാംപുറത്തേക് പോയി..
അങ്ങിനെ ഒരുപാട് കണക്കു കൂട്ടലോടെ, കൂടുതല്‍ വീറോടെ വാശിയോടെ, എന്റെ ആദ്യ വലയില്‍ ചാടിക്കലിനു അവിടെ വിരാമം കുറിച്ചു....
ഷിംന ഇപ്പോള്‍ 1 വയസായ കുട്ടിയുടെ തള്ളയാ.........
അവള്‍ രക്ഷപ്പെട്ടു,, കൂടുതല്‍ ഉറപ്പുള്ള വലകളും കൊണ്ട് ഞാന്‍ ഇപ്പോളും ഇരയെ കാത്തിരിക്കുകയാ,
ഒരു പരല്‍ മീനു പോലും വരുന്നില്ലാലോ ദൈവമേ,,,,,,,,
________________by
your ever loving  salu,,,

Sunday, July 10, 2011

സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന സുന്ദരി,,,

മൊബൈല്‍ എടുത്ത് നോക്കിയപ്പോളാ കുറേ മിസ്സ്‌ കാള്‍ കണ്ടത്...
എല്ലാം ഒരു നമ്പറില്‍ നിന്നും തന്നെ ഉള്ളതാണ്,
കുറേ സമയം മുന്‍പ് വന്നതാണ്, ഫോണ്‍ സൈലന്റ് ആയത് കൊണ്ട് കാണാതിരുന്നത് ആണ്,
സമയം 12 കഴിഞ്ഞത് കൊണ്ട് ഇനിയിപ്പോള്‍ രാവിലെ വിളിച്ചു  നോക്കാമെന്ന്  കരുതി,,,
രാവിലെ തിരിചു വിളിച്ചപ്പോള്‍ രണ്ടു ഫുള്‍ റിങ്ങിന് ശേഷം ഫോണ്‍ എടുത്തു, പക്ഷെ ഒന്നും മിണ്ടുന്നില്ല,
പിന്നീട് ഞാന്‍ കട്ട്‌ ചെയ്തു, ഒരു മണിക്കൂറിനു ശേഷം പിന്നേം മിസ്സ്‌ കാള്‍ വന്നു, 
തിരിച്ച വിളിച്ചപ്പോള്‍ നേരത്തെ പോലതന്നെ മിണ്ടുന്നില്ല,
പിന്നീട് ഞാന്‍ വിളിച്ചില്ല
പിറ്റേ ദിവസം രാത്രി 9 മണിക്ക് ഓഫീസില്‍ നിന്നും വരുമ്പോള്‍ പിന്നേം ആ നമ്പറില്‍ നിന്നും കാള്‍ വന്നു,
ബസില്‍ വലിയ സൌണ്ടില്‍ പാട്ട് വെച്ചതിനാല്‍ അപ്പോള്‍ സംസാരിച്ചില്ല,
അഞ്ചു മിനിറ്റ് കഴിഞ്ഞു ബസില്‍ നിന്നും ഇറങ്ങി തിരിച്ച വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്,
പിറ്റേ ദിവസം സണ്‍‌ഡേ ആണ്, ഉമ്മച്ചി അനിയത്തിമാരേം കൂട്ടി കോഴിക്കോട് ഉമ്മച്ചിയുടെ വീട്ടില്‍ പോയി,
വീട്ടില്‍ ഞാന്‍ ഒറ്റക്കാണ് രാവിലത്തെ കലാ പരിപാടികളൊക്കെ കഴിഞ്ഞു വെറുതെ  ഇരിക്കുമ്പോള്‍
ഞാന്‍ ആ കാളിനെ കുറിച്ച ഓര്‍ത്തു,
വിളിച്ചപ്പോള്‍ പെട്ടെന്ന്‍ ഫോണ്‍ എടുത്തു,
അങ്ങേ തലക്ക് ഒരു തരുണീമണിയുടെ മുത്ത്‌ പൊഴിയുന്ന മധുരമായ ശബ്ദം,,,
ആ കാള്‍ ഒന്ന് എടുത്താല്‍ പറയാന്‍ വേണ്ടി ഉപ്പും മുളകും ചേര്‍ത്ത് ഞാന്‍ മനസ്സില്‍ കരുതിയ എല്ലാ മഹത് വജനങ്ങളും
ആവിയാക്കിക്കൊണ്ട് ''ഇതാരാ,,,'' എന്ന് പരിജയത്തോടെ ഞാന്‍ ചോതിച്ചു,
''നിങ്ങള്‍ ആരാന്ന്‍ പറ'' എന്ന് ഇങ്ങോട്ട,
''രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനെ വിളിക്കുന്നുണ്ടല്ലോ, അത് കൊണ്ടാ ചോതിച്ചത്,,
        
''സല്‍മാന്‍ ആണോ?...'''
''ഇന്നലെ രാത്രി വരെ ആയിരുന്നു, രാവിലെ കണ്ണാടി നോക്കിയിട്ടില്ല,, ആണെന്ന്‍ തോന്നുന്നു,,,''''
''.......ഹ ഹ ഹ,, എന്നെ അറിയോ..?''     അവള്‍ ചോതിച്ചു,,,,
അയല്‍വക്കത്തെ എന്റെ  സ്വഭാവം അറിയുന്ന ഏതെങ്കിലും ചരക്കുകള്‍ കളിപ്പിക്കുകയാണ്‌ എന്നാ ഞാന്‍ കരുതിയത്,
അല്ലെങ്കില്‍ ആരാണപ്പാ എന്റെ ഫോണിലേക്ക് വിളിക്കാന്‍ മാത്രം ധൈര്യം കാട്ടുന്നത്,
''... അത് ശരി, നിന്നെ എങ്ങനെയാ ഞാനറിയുന്നത്,,
നീ പോയി നിന്റെ വീട്ടുകാരോട് ചോതിക്ക് നീ ഏതാനെന്ന്‍,, എന്നോടാണോ ചോതിക്കുന്നത് നീ ആരാനെന്ന്‍,,,'''
'''ഒന്ന് പോടാ,, നീ സല്‍മാന്‍ തന്നെ അല്ലെ, ഞാന്‍ നാദിയയാടാ.... എന്നെ ഓര്‍മ്മയുണ്ടോഡാ നിനക്ക്??,,,'''...
ദൈവമേ,,,, അടിച്ചല്ലോ,,,, ഭൂട്ടാന്‍ ബമ്പര്‍,,,,
വെറും ബമ്പര്‍ അല്ലാ,,,
എന്നെപ്പോലെ തല തിരിഞ്ഞ പയ്യന്‍സ് കാത്തിരിക്കുന്ന WRONG  NUMBER ,,
'' അതേടാ,, ഇത് ഞാന്‍ തന്നെയാ,,നിന്റെ  സലൂ,,''.......
എന്നിലെ പഞ്ചാരക്കുട്ടന്‍ പതുക്കെ തല പൊക്കി,,
 
         ''പിന്നെ എന്താടാ നിന്റെ സൌണ്ടിനൊരു മാറ്റം''
''അത് പറയില്ല അത് രഹസ്യാ, എന്റെ അഭിമാനത്തിന്റെ പ്രശ്നാ,,,'''
        '''ആണോ,, നീ നന്നായിപ്പോയല്ലേ,, ഇതൊക്കെ ആരുടെ അടുത്ത നിന്നും അടിച്ച മാറ്റിയതാ....'''
മധുരമാര്‍ന്ന തലശ്ശേരി സ്റ്റൈലില്‍ ആയിരുന്നു അവളുടെ മറുപടി,
'''എന്തു അടിച്ചു മാറ്റി എന്നാ??''....
         '''അഫിമാനം,,, നിനക്കതു ഇല്ലാത്തതല്ലേ പണ്ട്,'''
''എടി പോത്തെ, എനിക്ക്, ഇന്നലെ നട്ടപ്പാതിരാക്ക് പ്രായ പൂര്‍ത്തിയായി, അതാ സൌണ്ട് മാറിയത്,,'''
 (എന്നോടാ കളി, അല്ല പിന്നെ,,)
          '''ഹ ഹ ഹ ഹ ഹ,,, '''
അവള്‍ കുറേ നേരം ചിരിച്ചു,;;...... (പിന്നീടാണ് ഇത് കൊലച്ചിരി ആണെന്ന മനസിലായത്)
     
       എന്തോ, അവളോട സംസാരിക്കാന്‍ ഒരു വല്ലാത്ത ധൈര്യം എനിക്ക് ഉണ്ടായി,
ഒരുപാട് തര്‍ക്കുത്തരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനൊപ്പം നല്ലോണം പരിജയപ്പെടുകയും ചെയ്തു,
വീട്ടില്‍ ഉമ്മയും ഏട്ടനും മാത്രം, +1 നു പഠിക്കുമ്പോള്‍ ഉപ്പ മരിച്ചു പോയി,,,,,
പിന്നീട് പഠിക്കാന്‍ പോയില്ല,,  ഉപ്പയെ ഒരുപാട് ഇഷ്ടായിരുന്നു,
ഏട്ടന്‍ ബിസിനസ്‌ ആണ്,,  അവള്‍ ഉദ്ദേശിച്ച സല്‍മാന്‍ ഞാന്‍ അല്ലായിരുന്നു
അത് രണ്ടാള്‍ക്കും മനസിലായി,
      
      ''''ഡാ,, പിന്നെ, ഇപ്പോള്‍ ഇക്കാക ഉണ്ട്, ഇക്കാക പുറത്ത് പോകുമ്പോള്‍ വിളിക്കാം,
ഇപ്പോള്‍ വെക്കട്ടെ ട്ടോ... എന്നെ അവിടെ അന്യേഷിക്കുന്നു,,,'''
           ഫോണ്‍ കട്ട്‌ ആയി..
            ഒരുപാട് പ്ലാനുകള്‍ ഉള്ള ആ സണ്‍‌ഡേ അവളുടെ ഒരു കാള്‍ കൊണ്ട് മാറി മറയുകയാണ്,
ആദ്യമായി എല്ലാ പരിപാടികള്‍ക്കും ഒരു മിന്നല്‍ പണിമുടക്ക് തന്നെ ആഹുഅ,, ആഹുആ,,,
 അത് തന്നെ,,,  എന്ധോന്നായിരുന്നു ആ കുന്തം,,   ആ  പ്രക്യാപിച്ചു, (തല്‍ക്കാലം ആഹുആ വേണ്ട)
എന്നിട്ട്  അവളുടെ ആ ഏട്ടനോന്നു പുറത്ത് പോകാനുള്ള പ്രത്യേക പ്രാര്‍ത്ഥന ആരംഭിച്ചു,
മഴക്കാര്‍ ഉള്ളത് കൊണ്ടാവും എന്റെ വിളി ദൈവം കേള്‍ക്കാന്‍  അഞ്ചു മണി ആകേണ്ടി വന്നു..
അഞ്ചു മണിക്ക്  അവളുടെ കാള്‍ വന്നു,
അപ്പോള്‍ അവളുടെ ഫോണ്‍ എടുക്കാന്‍ അതുവരെ ഇല്ലാത്ത ഒരു വിറ കൈക്ക് ഉണ്ടായി,
വളരെ പതുങ്ങിയ സ്വരത്തില്‍ അവള്‍ ഹലോ പറഞ്ഞു,,,,
എന്റെ മുഖത് പല പല ഭാവങ്ങളും മിന്നി മാഞ്ഞു,,
59.99. sec  ആയപ്പോള്‍ ഫോണ്‍ കട്ട്‌ ആയി,
പിന്നേം വിളിച്ചു ഒരുപാട് നേരം,
''ഹല്ല്ലോ,, പൈപിലെ വെള്ളം തീര്‍ന്നു ഞാന്‍ ഫോണ്‍ വെക്കുകാണേ..''
എനിക്ക് കാര്യം മനസിലായില്ല,
ചോദിച്ചപ്പോള്‍ സംസാരിക്കുന്നത് ആരും കേള്‍ക്കാതിരിക്കാന്‍ ബാത്രൂമില്‍ കയറി പൈപ്പ് തുറന്നിട്ടാണ് സംസാരിക്കുന്നത്,
ആ ഒരു കാരണം കൊണ്ടാണോ എന്നറിയില്ല അതുവരെ തോന്നാതിരുന്ന ഒരിഷ്ടംഅവളോട്‌  തോന്നി
അങ്ങനെ ഓരോ പ്രണയവും പിറക്കുന്ന രാത്രി പോലെ അന്നും എനിക്ക് ഉറക്കം വന്നില്ല,,
ഏറെ വൈകി എപ്പോഴോ ഉറങ്ങിപ്പോയി,,,
ഫോണിന്റെ റിംഗ് കേട്ടാണ് ഉണര്‍ന്നത്
റൂമില്‍ നിറയെ ഇരുട്ടാണ്‌, പുലര്‍ച്ചെ 5   മണി കഴിഞ്ഞിട്ടേ ഉള്ളു,,
നാദിയാണ് വിളിക്കുന്നത്,
                       '' നീ എണീറ്റില്ലേഡാ,,''
''ഇല്ലാ ഇവിടെ 5 മണി ആയിട്ടെ ഉള്ളു,,''
                    '''ഇക്കാക്ക ആറു മണിക്ക് പോകും, ഞാന്‍ അപ്പോള്‍ വിളിക്കാം, അപ്പോളേക്കും  നീ വേകം എണീറ്റ് നിസ്കരിക്ക്,'''
ആരാന്റെ ഉമ്മാക്ക് ഇരുമ്പിടിക്കും അവനാന്റെ ഉമ്മാക്ക് അരിയിടിക്കൂല എന്ന സിദ്ധാന്ധം അടിസ്ഥാനമാക്കി
ജീവിതത്തില്‍ ആദ്യമായി ഉമ്മച്ചിയുടെ വാതില്‍ ചവിട്ടി പൊളിക്കല്‍ കേള്‍ക്കാതെ ഞാന്‍ പുലര്‍ച്ചെ 5.15 നു ഏഴുനെട്ടു,,
സാധാരണ റംസാന്‍ മാസം ഒക്കെ അയല്‍വക്കത് ഉള്ളവരൊക്കെ ഏഴുനെല്‍ക്കുന്നത് ഉമ്മച്ചി എന്നെ വിളിക്കുന്ന ഒച്ചപ്പാട് കേട്ടാണ്
എന്നാണു ചിലരൊക്കെ പറഞ്ഞു കേള്‍ക്കുന്നത്,
,,,,, നേരെ ഏഴുനെട്ടു ബാത്രൂമില്‍ പോയി, ഉമ്മച്ചി ഏഴുന്നെട്ടിറ്റ് ഉണ്ടെങ്ങിലും അവിടെ ഒന്നും കണ്ടില്ല,
ബാത്രൂമില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഉമ്മച്ചിയുണ്ട് നേരെ മുന്‍പില്‍ ,,
നെറ്റി ചുളിച് കൊണ്ട് എന്നെ ഒരു പ്രത്യേക നോട്ടം നോക്കി,,
ഞാന്‍ മൈന്‍ഡ് ആക്കാന്‍ഒന്നും നിന്നില്ല, മൂത്രമൊഴിക്കാന്‍ ഏഴുന്നെട്ടത് ആണെന്നാ ഉമ്മച്ചി കരുതിയത്,
അതും പതിവില്ലാത്തതാ,
നിസ്കരിച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ഉമ്മച്ചി എന്നെ തന്നെ നോക്കി നില്‍ക്കുന്നു,,
നേരെ വന്നു എന്റെ നെറ്റിയില്‍ തൊട്ടു നോക്കി,
'പടച്ചോനേ ഇവെനെന്താ ഈ പറ്റിയത്,,,,,,രാത്രി വല്ലതും കണ്ടു പേടിച്ചോ...പനിയൊന്നും ഇല്ലാലോ,,'
ഉമ്മചിക്ക് എന്തൊക്കെയോ പന്തികേട്‌ തോന്നി,,
ഇവന്‍ സുബഹിക്ക് സ്വന്തം എണീച് വന്നു നിസ്കരിക്കുകയോ,,, റബ്ബേ കാക്കണേ,,,
പിറ്റേ ദിവസം ഉമ്മച്ചി ഏതോ തങ്ങന്മാരെ കാണാന്‍ പോയോ എന്നൊരു സംശയം ഉണ്ട്.,
   
ആറു മണി ആയപ്പോള്‍ അവള്‍ വിളിച്ചു,
ഒന്‍പതു മണി വരെ ഞങ്ങള്‍ സംസാരിച്ചു,
അത് കഴിഞ്ഞു ഓഫ്സില്‍ പോകുമ്പോള്‍ അവിടെ വരെ സംസാരിക്കും,,
ഓഫീസില്‍ എത്തിയാലും ഒരു സെകെന്റ് ഫ്രീ ടൈം കിട്ടിയാല്‍ അവളെ വിളിക്കും,
ഏതായാലും ചുരുക്കിപ്പറഞ്ഞാല്‍ അപ്പോളേക്കും ഞങ്ങള്‍ ലൈലയുടെയും മജ്നുവിന്റെയും മൂത്ത മക്കള്‍ ആയി മാറിയിരുന്നു,,
ഒരു ദിവസം എന്തോ സംസാരിച്ചപ്പോള്‍ നിനക്കതിനു എന്നോട് ഒന്നും ഇല്ലാലോ എന്നവള്‍ ചോതിച്ചു,,
ഹേയ്.. ഒന്നും ഇല്ലാ എന്ന് ഞാനും പറഞ്ഞു,,,
അല്ലാ നിനക്ക് എന്തെങ്കിലും  ഉണ്ടോ എന്ന് ഞാന്‍ തിരിച്ചു ചോതിച്ചു, 
എനിക്കരിയൂല ഞാന്‍ പിന്നെ പറയാം എന്നവള്‍ പറഞ്ഞു,,
അവള്‍ എവിടെയും തൊടാതെ പറഞ്ഞപോള്‍ ഒരു പ്രണയത്തിന്ടെ tention ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല,,
തമാശയായേ അതിനെ കണ്ടുള്ളൂ,,
ഒരു ദിവസം അവളെ പെണ്ണ് കാണാന്‍ ആരോ വന്നു, അതും പറഞ്ഞു അവള്‍ കുറേ കരഞ്ഞു,
അപ്പോളാണ് അവളെ ശരിക്കും മനസിലായത്,
അതിനു ശേഷം ഞങ്ങള്‍ ശരിക്കും പ്രണയിക്കുകയായിരുന്നു,,, എന്റെ ജീവിതത്തിന്റെ രീതികള്‍ തന്നെ അവള്‍ മാറ്റി...
മനസ്സില്‍ സന്ധോഷം മാത്രം നില നില്‍ക്കുന്ന ഒരു കാലം,,,
എത്ര വലിയ പ്രശ്നങ്ങള്‍ വന്നാലും അവള്‍ കൂടെ ഉണ്ടെന്ന ഓര്‍ത്താല്‍ എല്ലാ സങ്കടവും  മാറും,,
പകല്‍ സമയത്ത് അവളോട സംസാരിക്കുമ്പോള്‍ മിക്ക സമയത്തും കുട്ടികളുടെ ശബ്ദം കേള്‍ക്കാം,,
ചോതിച്ചപ്പോള്‍ അയല്‍വക്കത് ഉള്ളതാണ് എന്ന് പറഞ്ഞു,
ആ കൂട്ടത്തില്‍ ഉള്ള ഒരു മോനുമായി ഞാന്‍ സംസാരിച്ചു, ഞങ്ങള്‍ നല്ല കൂട്ടായി, 
എനിക്ക് പാട്ടൊക്കെ പാടിതരും,, ചില രാത്രികളിലും ആ കുട്ടി അവളുടെ കൂടെ ഉണ്ടാകും,,
ഉറങ്ങുന്നതും അവളുടെ കൂടെയാണ്,, ആ കുട്ടിക്ക് അവളെ ഒരുപാട് ഇഷ്ടാണ്,,
അതാണ്‌ ഇടക്ക് അവളുടെ കൂടെ നില്‍ക്കാന്‍ വരുന്നത് എന്ന പറഞ്ഞു,
വീട്ടിലെ മുഴുവന്‍ പണിയും അവള്‍ ഒറ്റക്കാണ് ചെയ്യാറുള്ളത്,,
രാത്രി ഏറെ വൈകുന്നത് വരെ അവള്‍ക്ക് ജോലി ഉണ്ടാകും,
ജോലി ചെയ്യുമ്പോള്‍ hedphone വെചു സംസാരിക്കും,
അപ്പോലെക്കെ ഒരിക്കലും പിരിയാന്‍ പറ്റാത്ത ഒരു ഇഷ്ടമായി മാറുകയായിരുന്നു  ഞങ്ങളുടേത്,,,
ഞാന്‍ അയച്ച എന്റെ ഫോട്ടോ അവളുടെ ഏട്ടന്റെ കയ്യില്‍ കിട്ടി എന്നും പറഞ്ഞു എന്നെ കുറേ പേടിപ്പിച്ചു അവള്‍,,,
അതില്‍ എന്റെ അഡ്രസ്സും ഉണ്ടായിരുന്നു, പിന്നെ പതുക്കെ അത് അടങ്ങി,
അപ്പോളേക്കും കല്യാണആലോജനകള്‍ കുറേ വന്നു തുടങ്ങുന്നുണ്ടായിരുന്നു,
വീട്ടില്‍ പറഞ്ഞാലോ എന്ന് കുറേ ആലോചിച്ചു,
ഈ കാര്യങ്ങളൊക്കെ ഞാന്‍ എന്റെ ഒരു ഫ്രെണ്ടിന്റെ അമ്മയോട് പറഞ്ഞു,
കുറച്ചൂടെ നോക്കാം എന്നിട്ട വീട്ടില്‍ പറഞ്ഞാല്‍ മതി എന്നവര്‍ പറഞ്ഞു,
ചില സമയങ്ങളില്‍ അവളുടെ ഫോണ്‍ കുറേ സമയം engaged ആവാറുണ്ട്,,
അതൊക്കെ ഏതെങ്കിലും ബന്ധുക്കള്‍ വിളിച്ചതാണെന്നും അവര്‍ പറഞ്ഞ കാര്യങ്ങളും പറഞ്ഞു തരും,,
പിന്നെ ഞാന്‍ അതിനെ കുറിച്ചൊന്നും ചോതിക്കാരില്ല,....
അങ്ങനെ ഒരു ദിവസം എനിക്കൊരു കാള്‍ വന്നു,
''സല്‍മാന്‍ ആണോ,,''
       ''ആരാ..''
''നീ നാദിയയെ അറിയോ,,''
        ''അറിയാം, നിങ്ങളാരാ...'''
''നിങ്ങള്‍ തമ്മില്‍ എന്ത് ബന്ധം ആണ്''
       ''അതൊക്കെ എന്തിനാ നിങ്ങളോട പറയുന്നത്,,''
''മര്യാദക്ക് നടന്നില്ലെങ്ങില്‍ നടക്കാന്‍ കാലും വായില്‍ പല്ലും ഉണ്ടാവില്ല,,,''
          ''ഓഹോ അപ്പോള്‍ നടത്തം പഠിപ്പിക്കുന്ന ആള്‍ ആണല്ലേ...''
കുറച്ച നേരം രണ്ടു പേരും ഓരോന്നൊക്കെ പറഞ്ഞു തര്‍ക്കിച്ചു
തമ്മില്‍ ദേഷ്യം പിടിക്കുകയോന്നും ചെയ്തില്ല,
പിന്നെ ഞങ്ങള്‍ ഫോണ്‍ വെച്ചു...
    കുറച്ച കഴിഞ്ഞു ഞാന്‍ ആ നമ്പറില്‍ വീണ്ടും ഒന്ന് വിളിച്ച നോക്കി
ഒരു പെണ്‍കുട്ടി ആണ് ഫോണ്‍ എടുത്തത്‌,,
അപ്പോള്‍ ഞാന്‍ പറഞ്ഞു, ''കുറച്ച മുന്പ് ഈ ഫോണില്‍ നിന്നും എന്നെ ഒരാള്‍
വിളിച്ചിരുന്നു,, അയാളെ ഒന്ന് കിട്ടുഓ,,''
     '' സോറി ഞാനിപ്പോള്‍ ബസ്സില്‍ ആണല്ലോ, കുറച്ച കഴിഞ്ഞു അങ്ങോട്ട വിളിക്കാം..''
അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു,,
പറഞ്ഞത് പോലെ കുറച്ച കഴിഞ്ഞപ്പോള്‍ അവള്‍ ഇങ്ങോട്ട് വിളിച്ചു,
ഞാന്‍ അവനു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു 
  '' അവന്‍ എന്റെ ഒരു ഫ്രണ്ട് ആണ്, ചുമ്മാ തന്നെയൊന്നു പേടിപ്പിക്കാന്‍ വിളിപ്പിച്ചത് ആണ്,
നീ പേടിച്ചു,,,,????...''''
         ''നീയെന്തിനാ എന്നെ പേടിപ്പിക്കുന്നത്,,'''
''വെറുതെ തന്ടെ capasity ഒന്ന് പരീക്ഷിച്ചതാ,,,,,
അതൊക്കെ പോട്ടെ നീയും നാദിയയും തമ്മില്‍ എന്താ ബന്തം,,?..'''
             ''ഞങ്ങള്‍ തമ്മില്‍ എല്ലാ ബന്ധവും ഉണ്ട്,, അതൊക്കെ നിങ്ങള്‍ എന്തിനാ അറിയുന്നത്,,,'''
''നീ അവളെ കെട്ടുമോ,,,''
        ''ആ കെട്ടും,,'''
'''അതിനു വീട്ടുകാര്‍ സമ്മതിക്കുഓ..??'''
          '''സമ്മതിചില്ലെങ്ങില്‍ അവളേം കൂട്ടി എങ്ങോട്ടെങ്ങിലും പോകും,,''
''അത്രക്കൊക്കെ ചങ്കൂറ്റം ഉണ്ടോ??....''
         '''ആ ഈ കാര്യത്തില്‍ ഇത്തിരി ഉണ്ട്,..''
'''എന്നാ,, all the best,,,,,,,     ഇനി ഞാന്‍ എന്നെ പരിജയപ്പെടുത്താം,
എന്റെ പേര് ശബ്ന, നാദിയുടെ ഒരു ബന്ധു ആണ്, ഞങ്ങള്‍ നല്ല ഫ്രണ്ട് ആണ്,
എന്റെ ഫാമിലി ഒക്കെ ദുബായില്‍ ആണ്, ഞാന്‍ മെഡിസിന് പഠിക്കുകയാ
കഴിഞ്ഞ മാസം ഒരു ട്രെയിനിങ്ങിനു വേണ്ടി നാട്ടില്‍ വന്നതാണ്,
എനിക്കിവിടെ അതികം ഫ്രണ്ട് ഒന്നും ഇല്ല,, എന്നെ കൂടി ഫ്രണ്ട് ആക്കുന്നതില്‍ കുഴപ്പം ഒന്നും ഇല്ലാലോ,,,??''''
              ''' ഹേയ്,, അങ്ങനെ ഒന്നും ഇല്ല,, എന്നാ തിരിച്ച പോകുന്നത്,,'''
''ഈ മാസം ലാസ്റ്റ് പോകും, നിനക്ക് നാദിയയെ വലിയ ഇഷ്ടാണോ,,??'''
   ''''ഇഷ്ടാ,,,''
''ഒന്നിനെ  കുറിച്ചും വല്ലാതെ പ്രതീക്ഷിക്കണ്ട......  !!      അത് ചിലപ്പോള്‍ നിനക്ക് ദോഷം ചെയ്യും,,...'''
          ''എന്താ ഇങ്ങനെയൊക്കെ പറയാന്‍ മാത്രം,,??'''
''ഞാന്‍ വെറുതെ പറഞ്ഞു എന്നെ ഉള്ളു.. ''
,,, പിന്നെയും ഞങ്ങള്‍ കുറച്ച നേരം ഊരൂന്നൊക്കെ സംസാരിച്ചു,,
ശരിക്ക് പരിജയപ്പെടുകയും ചെയ്തു,,
ഒരു ഫെയ്മസ് പാട്ടുകാരന്റെ സിസ്റ്റെരുടെ മകള്‍ ആണ്,
പിന്നീട് ഇടക്കൊക്കെ വിളിക്കുന്നത് പതിവായി,
എന്നെ ഒന്ന് നേരില്‍ കാണണം എന്ന് പറഞ്ഞു,
രണ്ടു ദിവസം കഴിഞ്ഞു കോഴിക്കോട് പാസ്പോര്‍ട്ട്‌ ഓഫീസില്‍ വരുന്നുണ്ട്
അപ്പോള്‍ അങ്ങോട്ട്‌ ചെല്ലണം എന്നും പറഞ്ഞു...
എന്റെ ഓഫീസും ഏകദേശം പാസ്പോര്‍ട്ട്‌ ഓഫീസിന്റെ അടുത്താണ്,
അവള്‍ പാസ്പോര്‍ട്ട്‌ ഓഫീസില്‍ എത്തി എന്നെ വിളിച്ചു,
കൂടെ ഒന്ന് രണ്ടു ബന്ധുക്കളും ഉണ്ടെന്നു പറഞ്ഞു,,
ഡ്രെസ്സിന്‍റെ കളര്‍ പറഞ്ഞു തന്നു,
അവള്‍ എന്നെ കാണാത്ത തരത്തില്‍ ഞാന്‍ അവളെ കണ്ടെത്തി,,
സത്യത്തില്‍ ഒരു അപ്സരസ് തന്നെ ആണ്,,
ഞാന്‍ അടുത്തേക്ക് പോയില്ല, മിണ്ടാന്‍ ഒരു ചമ്മല്‍ തോന്നി..
അവള്‍ എന്നെ കണ്ടില്ലെണ്ണ്‍ ഉറപ്പാക്കിയിട്ട് ഫോണില്‍ വിളിച്ച ചെറിയ ഒരു നുണ പറഞ്ഞു ഞാന്‍ മെല്ലെ മുങ്ങി,,
വീട്ടില്‍ എത്തി അവളെന്നെ  വിളിച്ചു  കുറേ വഴക്ക്  പറഞ്ഞു,,
'''സലൂ,, എനിക്ക് നിന്നെ  ഒരുപാട് ഇഷ്ടാണ്,, 
ബെസ്റ്റ് ഫ്രണ്ട് ആയിട്ട്  ഇപ്പോള്‍ നീ  മാത്രാണ്  എനിക്ക് ഉള്ളത്,,
അത് കൊണ്ട് ഇനിയും എനിക്ക് നിന്നെ പറ്റിക്കാന്‍ വയ്യ,,,
എല്ലാം ഞാന്‍ നാളെ പറയാം ഇപ്പോള്‍ എനിക്കൊന്നിനും വയ്യ..''''
എന്റെ ഉള്ളില്‍ ഒരു ചെറിയ ഞെട്ടല്‍ ഉണ്ടായെങ്കിലും കാര്യം എന്താണെന്ന് എനിക്ക് മനസിലായില്ല,
എന്തായിരിക്കും അവള്‍ പറയാന്‍ വന്നത്,,
പിറ്റേ ദിവസം വൈകുന്നേരം വരെ ഞാന്‍ കാത്തു,
അവള്‍ വിളിക്കുന്നില്ല,
അങ്ങോട്ട വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്..
രാത്രി ഏറെ വൈകി അവളെന്നെ വിളിച്ചു,
നാദിയയോട് എനിക്കുള്ള ഇഷ്ടത്തെ കുറിച്ച തിരിച്ചും മറിച്ചും ഒക്കെ ചോദിച്ചു,
''നിനക്കവളെ കിട്ടാതായാല്‍ നീ എന്ത് ചെയ്യും,'''
     ''നീയെന്താ അങ്ങനെ ചോതിച്ചത്.,'''
''അവള്‍ വേറെ ആരെങ്ങിലും കല്യാണം കഴിച്ചാലോ,,'''....
     '''നീ എന്തിനാ ഇങ്ങനെയൊക്കെ ചോതിക്കുന്നത്,,''''
'''ഞാന്‍ ചോതിച്ചതിനു ഉത്തരം പറ
     '''അവള്‍ എന്നെയല്ലാതെ വേറെ ആരേം കെട്ടില്ല..എനികുള്ളത് പോലെ അവള്‍ക്കും ഞാന്‍ ഇല്ലാതെ പറ്റില്ല,''
''അതൊക്കെ ശരിയായിരിക്കും, എന്നാലും ഞാന്‍ ഒന്ന് ചോതിചോട്ടെ,,,'''
       '''അവള്‍ അതവാ ആരെയെങ്ങിലും കല്യാണം കഴിച്ചു എന്നിരിക്കട്ടെ,,,നീ എന്ത് ചെയ്യും,,'''
'''ഞാന്‍ പോയി വിളിച്ചിറക്കി കൊണ്ട് വരും, അത്ര തന്നെ,,'''
        ''''അവള്‍ വരുമെന്ന് ഉറപ്പുണ്ടോ നിനക്ക്,,'''
''''എന്റെ കൂടെ കഴിയുന്ന നിമിഷവും കാത്താ അവള്‍ ഓരോ നിമിഷവും ജീവിക്കുന്നത് തന്നെ, അവള്‍ ഉറപ്പായും വരും,,
         ''അത് നിന്റെ വെറും തോന്നലാ സലൂ,,,ഒരു പക്ഷെ ഭര്‍ത്താവിനെ വിട്ട് അവള്‍ വരുമായിരിക്കും,,, പക്ഷെ,, പക്ഷെ,,,,''
''പക്ഷെ,,??'''
          '' സ്വന്തം മകനെ വിട്ട് അവള്‍ വരുഓ,,,'ഇന്ന് വരെ നേരിട്ട കാണാത്ത നിന്റെ കൂടെ സ്വന്തം മകനേം ഭര്‍ത്താവിനേം ഒക്കെ ഇട്ടേച്
അവള്‍ ഇറങ്ങി വരുമെന്ന് എനിക്ക് തോന്നുന്നില്ല,''''
ശരീരം ഒക്കെ ആകെ തളരുന്നത് പോലെ തോന്നി, എന്നാലും അവള്‍ പറഞ്ഞു വരുന്നത് എനിക്ക് ശരിക്കും മനസിലാവുന്നും ഇല്ല,,
പക്ഷെ എന്തോ ഒരു ദുരന്തം സംഭവിക്കുകയാണ്, എന്റെ എല്ലാ സന്തോഷവും അവസാനിക്കാന്‍ പോവുകയാണ് എന്നൊക്കെ എനിക്ക് മനസിലായി,,,
'' നീ, നീ,, എന്തൊക്കെയാ,, എന്തൊക്കെയാ ഈ പറയുന്നേ,,,, കല്യാണം കഴിക്കാത്ത അവള്‍ക്ക് എങ്ങനെയാ മോന്‍,,,'''
        '''കല്യാണം കഴിച്ചില്ല എന്ന് സലൂനോട്‌ ഞാന്‍ പറഞ്ഞോ... കല്യാണം കഴിഞ്ഞു എന്ന് മാത്രല്ല മൂന്ന്‍ വയസായ ഒരു മോനും ഉണ്ട്,,'''
അപ്പോളേക്കും ഞാന്‍ ആകെ മരവിച്ചു പോയിരുന്നു,,
''' ആ മോന് നിന്നെ അറിയാമല്ലോ,,, നിനക്ക് പാട്ടൊക്കെ പാടി തരാര്‍ ഉണ്ടെന്നു എന്നോട് പറഞ്ഞല്ലോ,,'''
ഒരിക്കല്‍ പോലും കാണുക പോലും ചെയ്യാത്ത അവളെ വിളിചിരക്കിക്കൊണ്ട് വരാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു,,
ഇത്ര കാലം മനസ്സില്‍ ഇട്ടു താലോലിച് നടന്നത് മറ്റൊരാളുടെ ഭാര്യ  ആണ് പോലും,, ഒരു കുട്ടിയുടെ ഉമ്മയാണ് പോലും...
'''നീ എന്താടാ മിണ്ടാത്തത്''', അവള്‍ ചോതിച്ചു..
         '''എന്താ അവളുടെ ഭര്‍ത്താവിന്റെ  പേര്,,'''
     ''നസീര്‍ .......''
'''നസീര്‍ അവളുടെ ഇക്കയാണ്‌ എന്നാണു എന്നോട് പറഞ്ഞത്,,''
       '''പിന്നെ,, ഇതൊക്കെ അവള്‍ മറച്ചു വെച്ച് എന്നെ ഉള്ളു,,അവളുടെ  ഇഷ്ടം, അത് സത്യാണ്,,,''
എല്ലാം കേട്ടിട്ടും അപ്പോളാണ് എന്റെ കണ്ണ് നിറഞ്ഞത്‌,,
'' നിനക്കിതൊക്കെ എന്നെ പരിജയപ്പെട്ട അന്ന് തന്നെ പരഞ്ഞൂടായിരുന്നില്ലേ,,,''
             '' പക്ഷെ അന്നൊന്നും നീ ഇത്രക്ക് സീരിയസ് ആണെന്ന് എനിക്ക് തോന്നിയില്ല,
അല്ലെങ്കിലും നേരിട്ട ഒന്ന് കാണുക പോലും ചെയ്യാതെ,,,
ഇത്ര സീരിയസ് ആയൊക്കെ ആരെങ്കിലും പ്രേമിക്ക്യോ,,??...'''
ശരിയാ,, ആരും ഇത്രക്ക് ആത്മാര്‍ഥമായി പ്രേമിക്കില്ല,, അതും കാണാതെ,,
എനിക്ക് സങ്കടമല്ല, പുച്ഛം ആണ് തോന്നിയത്,, എന്നോട് തന്നെ,,
ശബ്ന വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നാദിയയുടെ കാള്‍ വരുന്നുണ്ടായിരുന്നു,,
ശബ്ന ഫോണ്‍ വെച്ചിട്ടും എനിക്ക് നാദിയയെ വിളിക്കാന്‍ തോന്നിയില്ല,,,
ഒരുപാട് സമയം അങ്ങനെ നിന്നു..
എത്രെയൊക്കെ ആലോചിച്ചിട്ടും എനിക്കവളെ വിളിക്കാതിരിക്കാന്‍ പറ്റുന്നില്ല,,
ഞാന്‍ വിളിച്ചു,,,
ഫോണ്‍ ബിസ്സി ആയതിനു കുറേ എന്നെ ചോദ്യം ചെയ്തു,,
ഞാന്‍ ഒന്നും മിണ്ടിയില്ല,,,
എന്റെ തൊണ്ടയൊക്കെ ആകെ വരണ്ടു,,
''' നാദി....... നിന്റെ...., നിന്റെ മോന്‍ എവിടെ,,,,??''
വളരെ സാധാരണ മട്ടില്‍ ആണ് ഞാന്‍ ചോതിച്ചത്,,,,
നേരത്തെ വിളിച്ചത് ശബ്നയായിരുന്നു,, ഞങ്ങള്‍ കുറേ നേരം സംസാരിച്ചു,, അവളായിരുന്നു അതികവും സംസാരിച്ചത്,,
നിന്നെ കുറിച്ച ആയിരുന്നു എല്ലാം,,, അവള്‍ പറഞ്ഞതൊക്കെ സത്യാവും അല്ലെ,,,??....''
അവള്‍ക്ക് മറുപടി പറയാന്‍ സമയം കൊടുക്കാതെ ഞാന്‍ തന്നെ പറഞ്ഞു,,,,
രണ്ടു പേരും കുറച്ച നേരം ഒന്നും മിണ്ടാതെ ഫോണും പിടിച്ചിരുന്നു,,
'''നസീര്‍ക്ക നിന്റെ ഭര്‍ത്താവ് ആണല്ലേ,,,??...''''''''
ഒരു ഇത്തിരി സമയം കഴിഞ്ഞു  തേങ്ങലോടെ അവളൊന്നു മൂളി,,
         ''സലൂ ഞാന്‍,,,''''.................
''''എല്ലാം വെറും സ്വപ്നം ആയിരുന്നല്ലേ നാദീ ,,,,,,,,,??''''''
കുറച്ച നേരം അവളുടെ കരച്ചില്‍ മാത്രം കേട്ടു,,,
കരയട്ടെ എന്ന് ഞാനും കരുതി,,
പിന്നീട് കരച്ചിലും കേള്‍ക്കാതായി,
രണ്ടാളും ഒന്നും മിണ്ടിയില്ല,,
എന്റെ സ്വപ്നങ്ങളും അവളുടെ കണക്കു കൂട്ടലുകളും അവിടെ ഇല്ലാതായി തീരുകയായിരുന്നു,,,
59.99 sec... ഫോണ്‍ കട്ട്‌ ആയി,,
പിന്നീട് വിളിക്കാന്‍ എനിക്ക് തോന്നിയില്ല, എങ്കിലും അവള്‍ ഇങ്ങോട്ട വിളിച്ചിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ഉണ്ടായിരുന്നു,,
അങ്ങനെ ഒരു ആഴ്ച.... ആഒ രാഴ്ച പിന്നേം ജീവിതത്തില്‍ മാറ്റം ഉണ്ടാക്കി,,,
ഉറങ്ങാതെ,....  ഉണ്ണാതെ,,, ആരോടും മിണ്ടാതെ..,,,,,
ഉമ്മച്ചിയും അനിയത്തിമാരും ശ്രദ്ധിച്ചു,,
എന്റെ മോന്റെ മേത്ത് കൂടിയ ബാധ ഒഴിഞ്ഞു പോയല്ലോ,, റബ്ബേ,, എന്ന് ഉമ്മ സമാധാനിച്ചു,,,
അങ്ങനെ ഒരു ദിവസം,  അവള്‍ എന്നെ ആദ്യമായി വിളിച്ച അതേ സമയം,,,, അവളുടെ കാള്‍ വന്നു,,
ഞാന്‍ ഫോണ്‍  ചെവിയില്‍ ചേര്‍ത്ത് പിടിച്ചു,, ഒന്നും മിണ്ടിയില്ല,,
'''സലൂ,, എന്നോട് ദേഷ്യമാണോ,,,??''
           '''അങ്ങനെ ഒരു സുപ്രഭാധത്തില്‍ ദേഷ്യം ആയി മാറാവുന്ന ഒരിഷ്ടം ആയിരുന്നൂ എനിക്ക് നിന്നോട്,,??'''
കേട്ടതെല്ലാം ഞാന്‍ അപ്പോള്‍ തന്നെ മറന്നു,,എനിക്ക് മറന്നല്ലേ പററു നാദീ,,,,''
         ''''സലൂ,,, ഞാന്‍ നിന്നോട് കുറെ കാര്യങ്ങള്‍ പറയട്ടെ,,
വെറുതെ കേട്ടിരുന്നാല്‍ മാത്രം മതി,,,
പറയാന്‍ പോകുന്ന ഒന്നും നിന്നോട് ചെയ്ത ചതിയുടെ ന്യായീകരണങ്ങള്‍ അല്ല,,
ഏതൊരു ചതിക്ക് പിന്നിലും തുറന്ന പറയാന്‍ അവസരം കിട്ടാതെ കിടക്കുന്ന കുറേ കഥകള്‍ ഉണ്ടാവും
അതുപോലെ ഒരു കഥ...!!
ഞാന്‍ പ്ലസ്‌ വണ്ണിനു പഠിക്കുമ്പോള്‍ ആയിരുന്നു  എന്റെ കല്യാണം,,
നസീര്‍ക്കയുമായി പ്രണയത്തിലായിരുന്നു,,
വീട്ടുകാര്‍ ഒരുപാട് എതിര്‍ത്തു,,
പിന്നെ ബാക്കിയെല്ലാം ഞങ്ങളുടെ വാശിയുടെ പുറത്ത് നടത്തിതരുകയായിരുന്നു.
കല്യാണം കഴിഞ്ഞു ചുരുങ്ങിയ നാളുകള്‍ കൊണ്ട് നസീര്‍ക്കയുടെ സ്വഭാവം മാറിത്തുടങ്ങി,,
ഒരു അടിമയപ്പോലെയാണ് പിന്നെ എന്നോട് പെരുമാറിയത്,,
അങ്ങനെ ഞങ്ങളുടെ മോന്‍ ജനിച്ചു,,,
ഒരു ദിവസം രാത്രി മോന്‍ നസീര്‍ക്കയുടെ കുട്ടി അല്ലാന്നും പറഞ്ഞു അവന്ടെ കഴുതൊക്കെ പിടിച്ചു  ഞെക്കി,
എതിര്‍ത്തപ്പോള്‍ എന്നേം ഒരുപാട് തല്ലി..
തല്ലുന്നതൊക്കെ ഒരു പതിവാണ്,,,
പിന്നീട് നസീര്‍ക്കന്റെ കൂടെ ഞാന്‍ കിടക്കാറില്ല,,
എന്റെ കാര്യത്തിലല്ല മോന്റെ കാര്യായിരുന്നു എനിക്ക് പേടി,,
എന്റെ വീട്ടിലേക്ക് എനിക്ക് പോകാന്‍ പറ്റില്ല,,
കെട്ടിച്ചു തന്നു എന്നെ ഉള്ളു,, അത് ഇഷ്ടം കൊണ്ടല്ല..
മാനക്കേട്‌ പേടിച്ചിട്ടാ,,,
ഇന്നുവരെ എന്റെ വീട്ടില്‍ നിന്നും ആരും ഇങ്ങോട്ട വന്നിട്ടില്ല,,
എല്ലാരുടെ ഇടയിലും ഞാന്‍ ഒറ്റപ്പെട്ടു,,
എന്റെ കൂടെ പഠിച്ചവരൊക്കെ കോളേജിലൊക്കെ പോയി അടിച്ചു പൊളിച് നടക്കുമ്പോള്‍
എനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ അടുക്കളപ്പണിയും പീടനവുമായി കഴിയാന്‍ ആയിരുന്നു വിധി,,
പരമാവതി ഞാന്‍ സഹിച്ചു, പിന്നെയും സഹിക്കാന്‍ നിവര്‍ത്തി ഇല്ലാതായപ്പോള്‍ മരിക്കാന്‍ വരെ  തീരുമാനിച്ചു,,
എന്റെ കൂടെ +1 നു പഠിച്ച സല്‍മാന്‍ എന്നാ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു
എനിക്ക്, ചെറിയ ഒരു ഓര്‍മ വെച്ചാണ് ഞാന്‍ അവന്റെ നമ്പറില്‍ വിളിച്ചു നോക്കിയത്,
പക്ഷെ കിട്ടിയത് സലൂനെ ആയിരുന്നു,,
ആള് മാറി എന്ന് അറിഞ്ഞത് കൊണ്ടാണ് ഞാന്‍ മറ്റു കഥകളൊന്നും പറയാതിരുന്നത്,,
നിന്റെ സംസാരം എന്നെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയായിരുന്നു,
നിന്റെ സംസാരത്തില്‍ ഞാന്‍ നസീര്‍ക്കയെയും മോനെയും ഒക്കെ മറന്നു,,
അതൊന്നും നിന്നെ പറ്റിക്കാന്‍ ആയിരുന്നില്ല,,
കുറച്ച കാലമെങ്കിലും എനിക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള കൊതികൊണ്ടായിരുന്നു,,,,,,
എന്നെ ശഭിക്കരുത് സലൂ...'''''........
അവളോട അപ്പോള്‍ എന്ത് മറുപടി പറയണമെന്നു എനിക്ക്  അറിയില്ല,
അവള്‍ കരഞ്ഞു കൊണ്ടിരിക്കുകയാണ്,,
എല്ലാം മിണ്ടാതെ കേട്ട് നില്‍ക്കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ,,
എന്നോട് ഫോണ്‍ വെച്ചോട്ടെ എന്ന് ചോതിച്ചു,, ഞാന്‍ മൂളുക മാത്രം ചെയ്തു,,
ഫോണ്‍ കട്ട്‌ ആയി,,,
ഞാന്‍ പലതും ആലോചിച്ചു,,
ഒരിക്കലും നടക്കാത്ത പല സ്വപ്നങ്ങളും കണ്ടു നോക്കി,,,
പക്ഷെ,,, അവളെ അവള്‍ പോലും അറിയാതെ മരണം വരെ ഒരുപാട് സ്നേഹിക്കുക,,
 ഇതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ പറ്റില്ലാലോ,,
രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല,, ഞാന്‍ അവളെ വിളിച്ചു നോക്കി,,
പക്ഷെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്,,, കുറേ ട്രൈ ചെയ്തു നോകി,,
പിന്നെ കാത്തിരുന്നു,, ഒരു മാസം കഴിഞ്ഞപ്പോള്‍ ആ നമ്പര്‍ നിലവിലില്ല എന്ന് പറയാന്‍ തുടങ്ങി,,
ദിവസങ്ങള്‍ക്ക് ശേഷം ഒരു രാത്രി അവളുടെ കാള്‍ വന്നു,,
എന്നോട് ഒരുപാട് സ്നേഹം തോന്നുമ്പോള്‍ അവള്‍ എന്റെ പേര് നീട്ടി വിളിക്കും,,,
അന്ന് ഫോണ്‍ എടുത്ത ഉടനെ അവള്‍ അങ്ങനെ ഒരു വിളിയായിരുന്നു,,
എനിക്കപ്പോള്‍ സന്തോഷം ആണോ സങ്കടം  ആണോ വന്നത് എന്നറിയില്ല..
ഏതായാലും എന്റെ കണ്ണൊക്കെ നിറഞ്ഞു,,,
ദിവസത്തിന്റെ  മുക്കാല്‍ ഭാഗവും ഈ ശബ്ദം കേട്ടായിരുന്നല്ലോ  ഒരു കാലത്ത് ഞാന്‍ നടന്നിരുന്നത്,,
ഇപ്പോള്‍ കുറേ കാലത്തിനു ശേഷം കേട്ടപ്പോള്‍,,,!!!!!......
പഴയത്  പോലെ രണ്ടാള്‍ക്കും ഒന്നും സംസാരിക്കാന്‍ കിട്ടിയില്ല,,
തമ്മില്‍ ഒരുപാട് അകന്നത് പോലെ,,
അത് വാക്കുകള്‍ കൊണ്ട് മാത്രമാണ്,,,,
ഉള്ളു കൊണ്ട് ഇപ്പോളും,,,,,,,,,,,
അന്നും എന്റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അവള്‍ ഫോണ്‍ വെച്ച്,,,
പിന്നീട് ഒരിക്കലും വിളിച്ചിട്ടില്ല,,,
ചിലപ്പോളൊക്കെ ഒറ്റക്കിരിക്കുമ്പോള്‍,,, അവളുടെ ഓര്‍മകള്‍ വല്ലാതെ അലട്ടുമ്പോള്‍
ഞാന്‍ ആ നമ്പറില്‍ ഒന്ന് വിളിച്ചു നോക്കും,,
അപ്പോളൊക്കെ അവളുടെ അത്രേം മധുരമല്ലാത്ത ശബ്ധത്തില്‍ കേള്‍ക്കാം,,,,
ഈ നമ്പര്‍ നിലവിലില്ല ;;;''
________________________by,,, your ever loving,,,, sal,,,
                                         
                     
                                                     saluuuuu@gmail.com
                                                     Cell - 00966568861662